Monday 6 February 2017

Innovative work 1

                                                      ശാസ്ത്രകടങ്കഥകൾ 


സാധാരണയിൽ നിന്നും വ്യത്യസ് ത മായി പുതുമയുള്ള ആശയങ്ങൾ  വിദ്യാർത്ഥികൾക്ക് മുൻപിൽ അവതരിപ്പിക്കുകയാണെങ്കിൽ പഠനം കൂടുതൽ രസകരവും ഫലപ്രദവും  ആകും .ഒൻപതാം ക്ലാസിലെ കെമസ്ട്രിയിലെ മൂലകവർഗീകരണവും പീരിയോഡിക് ടേബിളും എന്ന അദ്ധ്യായത്തെ ആസ്പതമാക്കിയാണ്  ഈ ശാസ്ത്രകടങ്കഥകൾ നിർമ്മിച്ചത് .പീരിയോഡിക് ടേബിളിലെ ഏതാനും  മൂലകങ്ങളുടെ പ്രതേക തകളെ കടങ്കഥാരൂപത്തിൽ ആക്കുകയും "ഞാൻ ആരാണെന്നു പറയാമോ??" എന്ന ചോദ്യത്തിലൂടെ കുട്ടികളെ ഉത്തരത്തിലേക്കു എത്തിക്കുകയുമാണ് ഇവിടെ ചെയ്തത് .ഉത്തരങ്ങൾ തൊട്ടടുത്ത പേജിലാണ് ക്രമീകരിച്ചിരിക്കുന്നത്.......









Innovative work 2

                                                                    science song


                                                                          ആറ്റം ഘടന   




ആറ്റമേ നിന്നെ കാണുമ്പോൾ ചെറുതാണല്ലോ.........
എന്നാൽ ഈ ലോകസൃഷ് ടി  നീയല്ലേ........... 
ഇനിയും നിൻ ഉള്ളൊന്നു നീ തുറന്നു താ ...... ..............  (1 ) (ആറ്റമേ... )
പ്രോട്ടോണും ന്യൂട്രോണും ഇലക്ട്രോണും കൊണ്ട് 
നിർമ്മിതമാണല്ലോ നീ..... .................................(1 )(ആറ്റമേ)
പ്രോട്ടോണിന് പോസിറ്റീവ് .........
ഇലക്ട്രോണിന്  നെഗറ്റീവ് ..........
ന്യൂട്രോണിന് ചാർജോന്നുമില്ലല്ലോ ...........(1 ) (ആറ്റമേ..)
ന്യൂക്യയസിനു   കൂട്ടായി പ്രോട്ടോണും ന്യൂട്രോണും 
ഷെല്ലുകൾക്കു കൂട്ടായി ഇലക്ട്രോണും ഉണ്ടല്ലോ.......               K ഷെല്ലിൽ രണ്ട് ഇലക്ട്രോൺ .......              
L  ഷെല്ലിൽ എട്ട് ഇലക്ട്രോൺ .......
M  ഷെല്ലിന്  പതിനെട്ട്  അങ്ങനെ തുടർന്നിടും ....(1 ) (ആറ്റമേ..)

January 30 - February 01

                                                        JANUARY 30 - FEBRUARY 01


  • കെമിസ്ട്രിയിൽ  ഫുള്ളറിനുകൾ എന്ന ആശയം പഠിപ്പിച്ചു .
  • സയൻസ് ലൈബ്രറി വൃത്തിയാക്കി .
  • പഠിപ്പിച്ച ഭാഗങ്ങൾ റിവിഷൻ നടത്തി .
  • പഠനത്തിൽ പിന്നോക്കം നിൽക്കുന്ന കുട്ടികൾക്ക്  റെമഡിയൽ  ടീച്ചിങ് നൽകി .


January 23 - January 27

                                                               JANUARY 23 - 27


  • ഫിസിക്സ് ലെ  ഹ്രസ്വദൃഷ്ടി ,ദീർക്കദൃഷ്ടി  ,വെള്ളഴുത്തു ,കറന്റ് ,റെസിസ്റ്റിവിറ്റി ,ohm നിയമം എന്നീ ആശയങ്ങൾ പഠിപ്പിച്ചു .
  • കെമിസ്ട്രിയിൽ സൾഫേറ്റ് ലവണങ്ങൾ തിരിച്ചറിയുന്ന വിധം ,HCL  വാതകം , നൈട്രിക് ആസിഡ് ,വജ്രം എന്നീ ആശയങ്ങൾ പഠിപ്പിച്ചു .
  • പഠിപ്പിച്ച ഭാഗങ്ങളിൽ കുട്ടികൾക്ക്  ബുദ്ധിമുട്ടുള്ള ആശയങ്ങൾ ഏതൊക്കെയാണെന്ന്  കണ്ടെത്താനായി ഒരു ബോക്സ് ക്ലാസ്സിൽ സ്ഥാപിച്ചു .


January 16 - January 20

                                                               JANUARY 16 - 20


  • ഫിസിക്സ് ലെ ലെൻസുകളുടെ പ്രീതിബിംബരൂപീകരണം, ന്യൂകാർടിഷൻ ചിന്നരീതി ,ആവർധനം ,നിയർ പോയിന്റ് ,ലെൻസിന്റെ പവർ എന്നീ ആശയ ങ്ങൾ പഠിപ്പിച്ചു.
  • കെമിസ്ട്രി യിൽ ലവണങ്ങൾ ,അമോണിയ ,സൾഫ്യൂരിക് ആസിഡ് എന്നീ ആശയങ്ങൾ പഠിപ്പിച്ചു .
  • ആരോഗ്യ സംരക്ഷണവുമായി ബന്ധപെട്ടു മഴക്കാലരോഗങ്ങൾ എന്ന ആശയത്തിൽ ക്ലാസ് എടുത്തു .
  • കുട്ടികൾക്കായി യോഗ ക്ലാസ് സങ്കടിപ്പിച്ചു .

January 09 - January 13

                                                                 JANUARY 09 - 13



  • കെമസ്ട്രിയിൽ  pH മൂല്യം എന്ന ആശയം പഠിപ്പിച്ചു .
  • pH മൂല്യവുമായി ബന്ധപ്പെട്ട പരീക്ഷണം ചെയ്യിപ്പിച്ചു. 
  • ഫിസിക്സ് ലെ ലെൻസ് എന്ന ആശയം പഠിപ്പിച്ചു . 
  • സയൻസ് ക്വിസ്  നടത്തി .

January 03 - January 06

                                                                    JANUARY 03 - 06



  • ക്രിസ്തുമസ്സ് പരീക്ഷയുടെ  ചോദ്യപേപ്പർ ചർച്ച ചെയ്തു . 
  • ക്രിസ്തുമസ്സ് പരീക്ഷയുടെ  ഉത്തരകടലാസ് പരിശോദിച്ചു നൽകി .
  • "യുറീക്ക" പരീക്ഷ നടത്തി.